തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18മത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ)യില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. ......
കൊച്ചി: ടൈപ്പോഗ്രഫി, ടൈപ്പ് ഡിസൈൻ, കാലിഗ്രഫി, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന പതിനെട്ടാമത് അന്താരാഷ്ട്ര ടൈപ്പോഗ്രഫി കോൺഫറൻസ് 'ടൈപ്പോഡേ 2026' സെപ്റ്റംബർ 28 മുതൽ 30 വരെ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കും. ജെയിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്സും ഐ.ഐ.ടി ബോംബെയിലെ ഐ.ഡി.സി സ്കൂൾ ഓഫ് ഡിസൈനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'ടൈപ്പോഗ്രാഫിക് ഇന്റർസെക്ഷൻസ്: അനലോഗ് ടു ഡിജിറ്റൽ ആൻഡ് ബിയോണ്ട്' എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ മുഖ്യ പ്രമേയം. ......
എയർ മാർഷൽ കെ.എ.എ സഞ്ജീബ് AVSM, VSM ഇന്ത്യൻ വ്യോമസേനയുടെ എയർ ഓഫീസർ ഇൻ ചാർജ് മെയ്ന്റനൻസായി വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു.
എറണാകുളം സ്വദേശിയാണ്.
ഇന്ത്യൻ വ്യോമസേന യുടെ സുപ്രധാന പദവികളിലൊന്നായ എയർ ഓഫീസർ ഇൻ ചാർജ് മെയ്ന്റ നൻസ് ആയി ചുമതലയേറ്റ ശേഷം ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി, രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വീരജവാന്മാർക്ക് അദ്ദേഹം ആദരാഞ്ജലികളർപ്പിച്ചു.
1988 സെപ്റ്റംബർ 3-നാണ് കൊണ്ടെൻകൊളങ്ങര അബു അഹമ്മദ് സഞ്ജീബ് ഇന്ത്യൻ വ്യോമസേന യുടെ എയറോനോട്ടിക്കൽ എൻജിനീ യറിങ് (മെക്കാനി ക്കൽ) ബ്രാഞ്ചിൽ ഔദ്യോഗിക സേവനം ആരംഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ കരിയറിൽ, ഇൽയൂഷിൻ-76 (ഐ.എൽ-76), അവാക്സ്, ബോയിങ് 737-200 തുടങ്ങിയ അത്യാ ധുനിക യുദ്ധവിമാനങ്ങളുടെയും സംവിധാന ങ്ങളുടെയും സാങ്കേതിക മേൽ നോട്ടത്തിൽ വിപുലമായ പരിചയം നേടി. ......
ദോഹ: ജനറൽ അതോറിറ്റി ഫോർ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസിന്റെ (GRSI) ഭരണസമിതി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ ഉത്തരവുപ്രകാരം പുനഃസംഘടിപ്പിച്ചു. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ 2026-ലെ ഔദ്യോഗിക ഗസറ്റിന്റെ 15-ാം ലക്കത്തിലാണ് ഇത് സംബന്ധിച്ച 2026-ലെ 18-ാം നമ്പർ പ്രധാനമന്ത്രിയുടെ തീരുമാനം പ്രസിദ്ധീകരിച്ചത്.
പുതിയ ഉത്തരവ് പ്രകാരം എച്ച്.ഇ. ......
ദോഹ: 2026-ന്റെ രണ്ടാം പാദത്തിൽ ഖത്തറിലെ സർക്കാർ ടെൻഡറുകളുടെയും ലേലങ്ങളുടെയും ആകെ മൂല്യം 440 കോടി ഖത്തറി റിയാലിൽ (4.4 ബില്യൺ റിയാൽ) എത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക എക്സ് (X) അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്.
ആകെ തുകയിൽ 410 കോടി റിയാലിന്റെ (4.1 ബില്യൺ റിയാൽ) ടെൻഡറുകളും പ്രാദേശിക (ലോക്കൽ) കമ്പനികൾക്കാണ് ലഭിച്ചത്. ......
കെയ്റോ: 2036-ലെ ഒളിമ്പിക്, പാരലിമ്പിക് ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് അറബ് ലീഗ് കൗൺസിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെയ്റോയിലെ അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന വിദേശകാര്യ മന്ത്രിമാരുടെ 166-ാമത് സാധാരണ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
ആഗോള കായിക രംഗത്ത് അറബ് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കൗൺസിൽ വ്യക്തമാക്കി. ......
ദോഹ: നിർമ്മാണ മേഖലയ്ക്ക് തടസ്സമില്ലാതെ ജലലഭ്യത ഉറപ്പാക്കുന്ന 'അഡ്വാൻസ്ഡ് വാട്ടർ കണക്ഷൻ' സേവനത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ). നിർമ്മാണ ഘട്ടത്തിലുള്ള സൈറ്റുകൾ, തൊഴിലാളികളുടെ താൽക്കാലിക താമസകേന്ദ്രങ്ങൾ, പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ എന്നിവയിലേക്ക് വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ നേരിട്ട് കുടിവെള്ളമെത്തിക്കുന്നതാണ് ഈ പദ്ധതി.
ഉപഭോക്താക്കൾക്കും കോൺട്രാക്ടിംഗ് കമ്പനികൾക്കും ഉയർന്ന നിലവാരമുള്ള സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ: ഗാസ മുനമ്പിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന പതിനായിരത്തിലധികം കുഞ്ഞുങ്ങൾക്ക് ആശ്വാസവുമായി ഖത്തർ റെഡ് ക്രസന്റ് (QRCS). വിവിധ ഗവർണറേറ്റുകളിലായി 25,000 ക്യാൻ ഉന്നതനിലവാരമുള്ള ശിശു പാൽ വിതരണം ചെയ്യുന്ന പദ്ധതിക്ക് ഖത്തർ റെഡ് ക്രസന്റിന്റെ ഗാസ ഓഫീസ് തുടക്കം കുറിച്ചു.
ഗാസയിൽ ഫലസ്തീൻ കുടുംബങ്ങൾ നേരിടുന്ന കടുത്ത മാനുഷിക പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായം. ......